വെള്ളമുണ്ട:
എയുപിഎസ് വെള്ളമുണ്ട സംഘടിപ്പിച്ച
സ്കൂൾ കലോത്സവം
‘ദ്യുതി 2025’ സമാപിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് കെ. കെ മുഹമ്മദലി അഹ്സനി അധ്യക്ഷത വഹിച്ചു.
എ. രാജഗോപാൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രിസ് ഷൈല പുത്തൻപുരയ്ക്കൽ, വി. എം റോഷ്നി തുടങ്ങിയവർ പ്രസംഗിച്ചു.
