വൈത്തിരി: കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി കമ്മിഷനും വയനാട് ഹണി മ്യുസിയവും സംയുക്തമായി തേനീച്ച കർഷക സംഗമം നടത്തി. ഖാദി കമ്മിഷന്റെ നേതൃത്വത്തിൽ സ്വച്ച് ഭാരത് കമ്മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ചു പഴയ വൈത്തിരിയിൽ വിളംബര ജാഥ നടത്തി. ജില്ലയിലെ മികച്ച തേനീച്ച കർഷകരെ സംഗമത്തിൽ ആദരിച്ചു. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ സൗത്ത് സോൺ സി ഇ ഒ മദൻ കുമാർ റെഡി പരിപാടി ഉദ്‌ഘാടനം ചെയ്തു. കേരള ഖാദി ആൻഡ് ഇൻഡസ്ട്രീസ് കമ്മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി ജി ആണ്ടവൻ അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എംഎൽഎ കർഷകരുമായുള്ള മുഖാമുഖം പരിപാടി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം കെ ജ്യോതിഷ്കുമാർ, ജില്ല വ്യവസായ കേന്ദ്രം ഓഫിസർ അയ്യപ്പൻ, ഖാദിബോർഡ് പ്രോജക്ട് ഡയറക്ടർ കെ വിനോദ്, വൈത്തിരി കാനറ ബാങ്ക് മാനേജർ ടി സന്തോഷ്‌കുമാർ , കെ പി സൈതലവി, എ എ വർഗീസ്, എം വി ഫൈസൽ, എ ഒ വർഗീസ് എന്നിവർ സംസാരിച്ചു. ഷാജു ജോസഫ് സ്വാഗതവും സി മനോജ്‌കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച തേനീച്ച വളർത്തൽ പ്രചാരകൻ വയനാട് ഹണി മ്യുസിയം എം ഡി. ടി എ ഷറഫുദ്ദീനു പുരസ്‌കാരം സമ്മാനിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *