ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗ അമല്‍ ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ചീരാല്‍: ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം പേര്‍ രക്തദാനം നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എ. സുരേ ഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ. സുധാകരന്‍, ഡോ.ശ്രീന, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ ഫവാദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജി. ഷീജ, വൊളന്റിയര്‍ ലീഡര്‍മാരായ അശ്വിന്‍, വി.എം. തീര്‍ഥ എന്നിവര്‍ നേതൃത്വം നല്‍കി.
