തരുവണ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന നിലയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധം ആണെന്നും ബാങ്കിനെയും ജീവനക്കാരെയും തകർക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണെന്നും കോ. ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. 2022ൽ ഉണ്ടായ ആരോപണത്തെ കുറിച്ച് 2023ൽ അന്വേഷണം പൂർത്തിയാക്കി വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ തീർപ്പ് കല്പിച്ചതാണ്. ജീവനക്കാരുടെ ശമ്പളവും അവരുടെ മറ്റു വരുമാനങ്ങളും അവരുടെ പേരിൽ മറ്റു ബാങ്കുകളിൽ നിന്നും എടുത്ത വായ്പ തുകയും അവരുടെ ഓവർഡ് ഡ്രാഫ്റ്റ് അക്കൗണ്ടിലൂടെ അല്ലാതെ സ്വന്തം സേവിങ്സ് അക്കൗണ്ടിലൂടെ കൈകാര്യം ചെയ്തത് തെറ്റാണെന്നും ഇനി മുതൽ ആവർത്തിക്കരുത് എന്ന താക്കീതുമാണ് ജോയിന്റ് രജിസ്ട്രാർ നൽകിയത്. ആ ഉത്തരവിന് ശേഷം ജീവനക്കാരുടെ അക്കൌണ്ടിൽ ഇടപാടുകൾ നടക്കുകയും ചെയ്തിട്ടില്ല. വർഷങ്ങളോളം നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ അവധി ദിനങ്ങളിൽ പോലും അഹോരാത്രം ജോലി ചെയ്തു ലാഭത്തിൽ ആക്കി ജില്ലയിലെ തന്നെ മുൻ നിര ക്ലാസ് വൺ ബാങ്കുകളിൽ ഒന്നായി ഉയർത്തി കൊണ്ട് വന്ന സെക്രട്ടറി ഉൾപ്പെടയുള്ള ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം പ്രവണതകളിൽ നിന്നും മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പിന്തിരിയണമെന്ന് സിഇഒ ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് ശംസുദ്ധീൻ അഞ്ചുകുന്ന് അധ്യക്ഷനായി.നിസാർ മടക്കിമല, റഫീഖ്.കെ.കെ.സി, ശംസുദ്ധീൻ മടക്കിമല, തിജാസ് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *