കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കാൻ നിർദ്ദേശം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

നാളെ പള്ളികളില്‍ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവല്‍ക്കരണം നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധരെ ഉള്‍പ്പെടുത്തി മഹല്ലുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണമെന്നും സാദിഖലി തങ്ങള്‍ ഖാസിയായിട്ടുള്ള മഹല്ലുകള്‍ക്ക് നിർദ്ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *