തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കരടിയുടെ ആക്രമണം പതിവാകുന്നു. വാല്‍പ്പാറ മേഖലയില്‍ രണ്ടിടത്താണ് വ്യാഴാഴ്ച കരടിയെത്തിയത്. വാല്‍പ്പാറ താഴെപറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപത്ത് തേയില തോട്ടത്തില്‍ തൊഴിലാളികളെ കരടി ആക്രമിച്ചു.

കുടകൊണ്ട് പ്രതിരോധിച്ചാണ് ജീവനക്കാരന്‍ കരടിയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിന് കുറച്ചകലെ ഇ എല്‍ പാടിയില്‍ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കരടി ഓടിമറയുകയും ചെയ്തു.

ഒരു മാസം മുമ്പാണ് വാല്‍പ്പാറയില്‍ ആറുവയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്. വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ കരടി ആക്രമണ ഭീഷണിയിലാണ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും കരടിയുടെ ആക്രമണത്തിനിരയാകുന്നത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *