മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണ ബലിയും അനുശോചന സമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലി അര്‍പ്പിക്കും. 3.30ന് അനുശോചന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈദികര്‍, സമര്‍പ്പിതര്‍, ദൈവജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
