കല്‍പ്പറ്റ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി അതിരാറ്റുകുന്ന് ജിഎച്ച്എസില്‍ അരുണ ലൈബ്രറിയുടെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടിന് അണ്ടര്‍ 17 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. 2008 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച വയനാട് സ്വദേശികള്‍ക്ക് പങ്കെടുക്കാം. ഇതിന് 250 രൂപ ഫീസ് അടച്ച് Google form മുഖേന ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം ആറിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/9E8Tnt5mz23TP-er88
ഓപ്പണ്‍, ഗേള്‍സ് വിഭാഗങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്നവര്‍ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. വിശദവിവരത്തിന് ആര്‍. രമേഷ്(9744056901), പി.എസ്. വിനീഷ്(9446350145),വി.ആര്‍. സന്തോഷ്(9605020305)എന്നിവരുമായി ബന്ധപ്പെടാം.
