വയനാട് ജില്ലാ സീനിയർ ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
45 മത് കടുപ്പിൽ കെ. സി സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും കൊല്ലവേലിൽ കെ.എം സെബാസ്റ്റ്യൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാസ്ക്കറ്റ് മ്പോൾ മൽസരങ്ങൾ മുള്ളൻ കൊല്ലിയിൽ സമാപിച്ചു. കലാശപോരാട്ടത്തിൽ പുൽപ്പളളി ഹ്വാ ക് സ് ടീം കമ്പനി ഗിരി ലാക്കേഴ്സ് ടീമിനെ പരാജയപ്പെടുത്തി വിജയ കിരീടം ചൂടി..
സമാപന സമ്മേളനം അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.സന്തോഷ് സെബാസ്റ്റാൻ അദ്ധ്യക്ഷത വഹിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.P.K വിജയൻ ഉൽഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൻ വൈസ് പ്രസിഡണ്ട് സലിം കടവൻ മുഖ്യപ്രഭാഷണം നടത്തി ഈ ചാമ്പ്യൻ ഷിപ്പിൽ നിന്ന് ജില്ലാ ടീമിനെതിരഞ്ഞെടുത്തു അസോസിയേഷൻ ഭാരവാഹികളായ ലീയോ മാത്യം സജി ജോർജ് എ.കെ. മാത്യം. എന്നിവർ സംസരിച്ചു.
