കാട്ടിക്കുളം:
വീഴുമ്പോൾ താങ്ങായും തളരുമ്പോൾ തണലായും മാറുന്നതാകണം പൊതുപ്രവർത്തനമെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി.
സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് എം.എസ്.ഡബ്ലൂ വിദ്യാർത്ഥികൾ കുറുവ ദ്വീപിൽ സംഘടിപ്പിച്ച ‘ഗ്രാമി2025’ സഹവാസ ക്യാമ്പിൽ മീറ്റ് ദി ലീഡേഴ്‌സ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗചികിത്സക്ക് കരുതലൊരുക്കാൻ സമൂഹത്തിൽ കൂട്ടായ്മകൾ ഉയർന്നുവരുന്ന ആശ്വാസകരമായ കാഴ്ചകൾ നമുക്ക് ചുറ്റിലുമുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന സമൂഹത്തിനെ നിസ്സഹായാവസ്ഥയിലേക്കെത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗിയാവാൻ സാധ്യതയുള്ള സാഹചര്യങ്ങളെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘ചില ‘ ഡയറക്ടർ അർജുൻ പി ജോർജ്, ഫാദർ ജെൻസൺ തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *