റിപ്പൺ : ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിച്ചു. വടുവൻചാലിൽ നിന്നും ആരംഭിച്ച യാത്ര ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ. റ്റീ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ ജാഥ നായകൻ നിഹ്മത് പിച്ചന് പതാക കൈമാറി. ഗഫൂർ കോട്ടത്തറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുകയും പുതുക്കാട് സമാപന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ ഉദ്ഘാടനം ചെയ്യുകയും മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷൗക്കത്ത് അലി ഏരോത് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി സൽമാൻ എൻ റിപ്പൺ, റഫീക്ക് സി. എ, ആൽബർട്ട്, അഷറഫ് പൂലാടൻ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ജാഥ ഉപ നായകൻ യൂസഫ് നടുത്തൊടി , കോർഡിനേറ്റർ ഇസ്മായിൽ പള്ളിയാൽ, ജോ.കോർഡിനേറ്റർ മൻസൂർ അലി പി.കെ എന്നിവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *