സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം. കൽപ്പറ്റ മാനന്തവാടി സബ്ജില്ലാ അത്‌ലറ്റിക് മീറ്റിന് കൽപ്പറ്റ മുണ്ടേരി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. മാനന്തവാടി എഇഒ സുനിൽകുമാർ M പതാക ഉയർത്തിയ തോടുകൂടിയാണ് മീറ്റിന് തുടക്കം കുറിച്ചത്. ഏകദേശം 1500 ഓളം അത്‌ലറ്റുകളാണ് ഈ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനയോഗത്തിൽ റോബി TJ, വർക്കി ടി പി, മുരളീദാസ് പി, ജെറിൽ സെബാസ്റ്റ്യൻ, ബിജുഷ് കെ ജോർജ്, അരുൺ ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
