മേപ്പാടി: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മലപ്പുറം എംസിടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് ലീഗല്‍ എയ്ഡ് ക്ലിനിക് പഞ്ചായത്ത് ഹാളില്‍ വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ ബോധവത്കരണ ക്ലാസ് നല്‍കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി ഉദ്ഘാടനം ചെയ്തു. ലീഗല്‍ എയ്ഡ് ക്ലിനിക് ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ അഖില അധ്യക്ഷത വഹിച്ചു. അഡ്വ.പി.എ. സാദിഖ്, ഗഫൂര്‍ വെണ്ണിയോട്, മമ്മൂട്ടി അഞ്ചുകുന്ന്, ശിഹാബ് ചേരിയില്‍, പിടിഎ അംഗം കെ.വി. മുഹമ്മദുകുട്ടി, അസി.പ്രഫ.അപര്‍ണ, ആമിന ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ടി.ജെ. ഡിക്‌സണ്‍, പ്രേംജിത്ത് ഒരപ്പുരക്കാട്, അനൂപ് മാത്യു, ഫാതിഹ നിദ, തസ്മില, സില്‍സില എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇ.ഒ. അബ്ബാസ് സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.
