കോട്ടത്തറ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇരുപത് ശതമാനം ഡി എ കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ കോട്ടത്തറ പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ചട്ടപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.പി.ജെ ആൻ്റണി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടി ഇൻചാർജ് കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ സുരേന്ദ്രൻ, കെ സുബ്രഹ്മണ്യൻ, സുരേഷ് ബാബുവാളൽ,ജോസ് പീയൂസ്,എം ജി ഉണ്ണി, കെ ചാപ്പൻ, കെ ചന്തു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആൻറണി പാറയിൽ (പ്രസിഡൻ്റ്) ചന്ദ്രൻ പി കെ ചാപ്പൻ കെ (വൈസ് പ്രസിഡൻ്റുമാർ) ജോസ്പീയൂസ് (സെക്രട്ടറി) എം.ജി ഉണ്ണി, കെ ചന്തു (ജോ. സെക്രട്ടറിമാർ) (ട്രഷറർ) മേരിക്കുട്ടി ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *