കേരളീയ യുവത്വത്തിൻ്റെ കലാപരവും കായികവുമായ കഴിവുകൾ മാറ്റുരയ്ക്കപ്പെടുന്ന കേരളോത്സവത്തിൻ്റെ നഗരസഭാതല മത്സരങ്ങൾ 2025 ഒക്ടോബർ 6 മുതൽ 15 വരെ മാനന്തവാടിയിൽ സംഘടിപ്പിക്കപ്പെടുന്നു. മാനന്തവാടി നഗരസഭയും യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 2025 ഒക്ടോബർ 6ന് വൈകുന്നേരം നാലുമണിക്ക് വിളംബര റാലിയോടെയാണ് ആരംഭിക്കുന്നത്. ഒക്ടോബർ 7 മുതൽ15 വരെ വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടത്തപ്പെടുന്നു. മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ആറാം തീയതി മൂന്നുമണിക്ക് അവസാനിക്കുന്നതാണ്. 1/11/ 2024ന് 15 വയസ്സ് തികഞ്ഞ വരും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്കാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *