പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം,
പ്രഭ
പദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ മാതൃകയായി.
എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ കലോത്സവം, കായികമേള ദിനങ്ങളിൽ
കുട്ടികട നടത്തിയും പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി ധനസമാഹരണം ചെയ്തും കിട്ടിയ വരുമാനത്തിൽ നിന്നാണ് രണ്ട് കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ സാധിച്ചത്. ജയശ്രീസ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് ഉപജീവനമായി തയ്യൽ മെഷീൻ നൽകിയും
പുൽപ്പള്ളി പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന അംഗപരിമിതനായ കുട്ടിക്ക് വീൽചെയർ വാങ്ങി നൽകിയുമാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്. എൻഎസ്എസ് കോർഡിനേറ്റർ ആയ സിത്താര ജോസഫ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ ബിജോയ്, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനം നടത്തിയത്.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാർ ഉപജീവനം, പ്രഭ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സിന്ധു സാബു അധ്യക്ഷത വഹിച്ചു. മാനേജർ കെ ആർ ജയറാം,പ്രിൻസിപ്പൽ കെ ആർ ജയരാജ്, വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ്,
സ്റ്റാഫ് സെക്രട്ടറി കെ കെ രഘുലാൽ, സി ആർ പ്രദീപ്,എം വി ബാബു, ലീഡർമാരായ ആഗിൻ മരിയ എൽദോ ബെന്നി മുഹമ്മദ് ഷിഫാൻ ഹൈറുൽ ആനം ഡേവിഡ് സന്തോഷ് ആൻ മരിയബാബു എന്നിവർ സംസാരിച്ചു.
ഫോട്ടോ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം, പ്രഭ പദ്ധതികളുടെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ നിർവഹിക്കുന്നു.
