കല്‍പറ്റ: വയനാട് ജില്ലയിലെ ആദ്യത്തെ ഒപി തല പഞ്ചകര്‍മ്മ പദ്ധതിക്ക് മൂപ്പൈനാട് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ തുടക്കമായി. ഒപി ലെവല്‍ പഞ്ചകര്‍മ്മ പദ്ധതി ആയുര്‍കര്‍മ്മയുടെ പ്രവര്‍ത്തന ആരംഭം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമീണ മേഖലയിലെ പൊതുജനങ്ങള്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനായി നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെയാണ് ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ പഞ്ചകര്‍മ്മ ചികിത്സ ലഭ്യമാക്കുന്നത് വിദഗ്ധ പരിശീലനം നേടിയ മെഡിക്കല്‍ സേവനത്തോടെ ഓഫിസര്‍മാരുടെയും തെറാപ്പിസ്റ്റ് മാരുടെയും രോഗാവസ്ഥകള്‍ക്ക് അനുസരിച്ച് ഒപി അടിസ്ഥാനത്തില്‍ തന്നെ വിവിധ ക്രിയാക്രമങ്ങള്‍ കുറഞ്ഞ ചെലവില്‍ ഈ പദ്ധതിയിലൂടെ ഇനി മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ലഭ്യമാകും കൂടാതെ കുറഞ്ഞ ചെലവില്‍ ഫിസിയോതെറാപ്പി യൂണിറ്റും ഈ കെട്ടിടത്തില്‍ ഉടനെ ആരംഭിക്കും. ആയുഷ് വകുപ്പ് പ്രഥമ കായകല്‍പ പുരസ്‌കാര നിര്‍ണയത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടാന്‍ സ്ഥാപനത്തെ പ്രാപ്തമാക്കിയ ജീവനക്കാരെ ചടങ്ങില്‍ ടി സിദ്ധിഖ് എം.എല്‍.എ ആദരിച്ചു. ചിഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ പ്രഷീല കെ, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ്, ഷെയ്ബാന്‍ സലാം, എ.കെ റഫീഖ്, ഡയാന മച്ചാഡോ, സീത വിജയന്‍ യശോദ, യഹ്യാഖാന്‍ തലക്കല്‍, ഹുനൈസ് സിടി, റിയാസ്, എം.എസ് വിനോദ്, അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. രേഖ സി.എന്‍ നന്ദിയും അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *