മാനന്തവാടി:
വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ച
ദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം
ആത്മാഭിമാനത്തിന്റെ അടിസ്ഥാനവും സമൃദ്ധിയുടെ താക്കോലുമാണെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേർത്തു.ന്യൂറോനെറ്റ് പ്രതിനിധി ബിജു പച്ചിരിയൻ അധ്യക്ഷത വഹിച്ചു.
റൈഹാനത്ത് നൗഷാദ്, പ്രജിത് പി.വി തുടങ്ങിയവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *