മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.

‘പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ’ എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റി മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. എൻ. എം . വയനാട് ജില്ലാ പ്രസിഡണ്ട് കെ. പി. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ മുഖ്യാതിഥി ആയിരിന്നു. പി.കെ. പോക്കർ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി, ബാപ്പുട്ടി പന്തല്ലൂർ, സി. കെ. അബ്ദുൽ അസീസ്, വി. ഉമ്മർ ഹാജി, അഷറഫ് വെള്ളമുണ്ട, അബ്ദുസ്സലാം കുന്നമ്പറ്റ, സലാം മീനങ്ങാടി, റഫീഖ് മീനങ്ങാടി, സാദിഖ് സുൽത്താൻ ബത്തേരി, ഷനീഫ് കൽപറ്റ, സാബിത് കല്ലൂർ, ഡോ. യൂനുസ് സലിം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന സെഷനുകളിൽ പവിത്രമാണ് കുടുംബം എന്ന വിഷയത്തിൽ അബ്ദുസ്സലാം പാലപ്പറ്റയും ആദർശ കുടുംബം എന്ന വിഷയത്തിൽ ഡോ. മുനീർ മദനിയും സംസാരിച്ചു.
കെ. എൻ. എം. ജില്ലാ സെക്രട്ടറി സയ്യിദ് അലി സലാഹി സ്വാഗതവും അബൂട്ടി മാസ്റ്റർ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനത്തിൽ എം.ജി.എം. ജില്ലാ പ്രസിഡണ്ട് റഹ്മത്ത് പിണങ്ങോട് അധ്യക്ഷത വഹിച്ചു. സെഷനിൽ എം.ജി.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാത്തിമ ഇഖ്ബാൽ സംസാരിച്ചു. ഫിദ അൻവർ പരപ്പനങ്ങാടി, ഫെബ്നാ നാസർ എന്നിവർ ക്ലാസെടുത്തു. എം.ജി.എം. ജില്ലാ സെക്രട്ടറി സജ്ന കൽപറ്റ സ്വാഗതവും സൈനബ മുട്ടിൽ നന്ദിയും ആശംസിച്ചു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടന്ന സമാപന സമ്മേളനം ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സലാഹി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. ജില്ലാ ട്രഷറർ സി. കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. കെ. എം. കെ. ദേവർശോല , നജീബ് കാരാടൻ, സി. എച്ച്. എം. ഹനീഫ, എം. മുഹമ്മദ് മാസ്റ്റർ, സലീം മീനങ്ങാടി, നൗഫൽ കരണി, യൂനുസ് ഉമരി, ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *