കൽപറ്റ:കർഷകരോടു നീതിപുലർത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമാണെന്ന് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് പ്രസ്താവിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യ പങ്കാണ് കാർഷിക മേഖല വഹിക്കുന്നത്. കാർഷിക രംഗം പുരോഗതി പ്രാപിക്കുകയും കർഷകർ പൂർണ്ണ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്താലേ രാജ്യത്തിന്റെ വികസനം പൂർണമാവൂവെന്ന് അവർ പറഞ്ഞു. കർഷകരോട് സൗഹൃദ സമീപനം സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപറ്റ, കൽപറ്റ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സലീം മേമന, തോട്ടവിള ഫെഡറേഷൻ സംസ്ഥാന കൺവീനർ അഡ്വ. എൻ. ഖാലിദ് രാജ, സംസ്ഥാന കൗൺസിലർ മായൻ മുതിര, എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഇസ്മായിൽ പരിയാരം, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.മൈമൂന, എസ്.കെ.എസ് വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കുഞ്ഞായിഷ, സെക്രട്ടറി റുഖിയ പിണങ്ങോട്, എസ്.കെ.എസ്. ജില്ലാ ട്രഷറർ ഹംസ ഹാജി കല്ലിടുമ്പൻ പ്രസംഗിച്ചു.
എസ്.കെ.എം.ജെ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ലത്തീഫ് അമ്പലവയൽ, സി.മുഹമ്മദ്, കെ.ടി.കുഞ്ഞബ്ദുല്ല, ബഷീർ നായ്ക്കട്ടി, അലവി വടക്കേതിൽ, സി. മമ്മു ഹാജി, തന്നാണി അബുബക്കർ ഹാജി, അസീസ് കരേക്കാടൻ, പി.കുഞ്ഞുട്ടി, സലീം കേളോത്ത്, ഉസ്മാൻ പള്ളിയാൽ, ഖാലിദ് വേങ്ങൂർ, ഷംസുദ്ദീൻ ബിതർക്കാട്, പി.കെ. മൊയ്തീൻ കുട്ടി, ഉസ്മാൻ മേമന, നാസർ കേളോത്ത്, എം.എം.ഹുസൈൻ, കെ.അസൈനാർ, കല്ലിടുമ്പൻ മൊയ്തീൻ കുട്ടി, കുഞ്ഞി മുഹമ്മദ് പറമ്പൻ, കെ.കെ. ഇബ്രാഹിം, എ.കെ. ഇബ്രാഹിം നേതൃത്വം നൽകി.
ഉരുൾ ദുരന്ത ബാധിതരുടെ മുഴുവൻ വായ്പകളും എഴുതി തള്ളുക,
നെല്ല് സംഭരണത്തിന് സത്യവാങ്മൂലം സമർപ്പിക്കണമെന്ന പുതിയ വ്യവസ്ഥ പിൻവലിക്കുക,
നെല്ല് സംഭരിക്കുമ്പോൾ തന്നെ സപ്ലൈക്കോ നെല്ല് വില പൂർണമായും കർഷകന് നൽകുക,
നെല്ലിന്റെ സംഭരണവില കിലോക്ക് 40 രൂപയാക്കുക,
സംസ്ഥാനം പ്രോൽസാഹന വില വെട്ടിക്കുറക്കാതിരിക്കുക, കർഷകക്ഷേമ ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,
2019 മുതലുള്ള മഴക്കെടുതിയുടെ നഷ്ടപരിഹാരം കർഷകർക്ക് നൽകുക,
പ്രീമിയം അടച്ച മുഴുവൻ കർഷകർക്കും വിള ഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്യുക,
വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകർക്കും കൃഷിഭൂമിക്കും പൂർണ്ണ സംരക്ഷണം നൽകുക,സഹകരണ മേഖലയിൽകാർഷിക വായ്പകളുടെ പലിശ സബ്സിഡി പുന:സ്ഥാപിക്കുക, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി കബളിപ്പിച്ച നിക്ഷേപകർക്ക് നിക്ഷേപതുക ലഭ്യമാക്കുക
തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
