സീതാമൗണ്ട് : ചാമപ്പാറ വിശുദ്ധ യൂദാ താ ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ 9ദിവസം നീണ്ടുനിൽക്കുന്ന തിരുനാളും നൊവേനയും ആരംഭിച്ചു. വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. കൺവീനർമാരായ ജോബി മുണ്ടക്കുഴിയിൽ, ജിനി പൂതക്കാട്ടിൽ, കൈക്കാരന്മാരായ ഷിനു കച്ചറയിൽ, സണ്ണി പേടപ്പാട്ട്, സിസ്റ്റർ ജാൻസി, എന്നിവർ സന്നിഹിതരായിരുന്നു, തിരുനാൾ 28 ആം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുകർമ്മങ്ങളോട് സമാപിക്കും.
