പനമരം . പനമരം ഗവ:ഹയര്‍ സെക്കന്‍ററി സ്കൂളിലെ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി ടീൻസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗം, പോക്‌സോ നിയമം എന്നീവിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിച്ചു.അനില വി എബ്രഹാം (സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സീലര്‍,കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍)ക്ലാസിനു നേതൃത്വം നല്‍കി. എച്ച് എം ഷീജ ജെയിംസ്, അധ്യാപകരായ ഷിബു എം സി,ജിത ജെ എസ്, ജ്യോതിലക്ഷ്മി പി,ആതിര എന്നിവർ പങ്കെടുത്തു.
