കാക്കവയൽ : കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക് വിശ്വേശ്വരൻ, മണി കെ എം എന്നിവർ പുസ്തകങ്ങൾ നൽകി. പ്രിൻസിപ്പാൾ ബിജു ടി എം അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മണി കെ എം , സോളി ടീച്ചർ , റിയ ടീച്ചർ, ഹേമ മാലിനി എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *