സുൽത്താൻ ബത്തേരി:
സുൽത്താൻ ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം “സ്പർശം 2025” സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ കലാരസങ്ങളുടെ നിറവിൽ ആഘോഷമായി. വ്യത്യസ്തങ്ങളായ കലാപരിപാടികളിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും പ്രദർശിപ്പിച്ചുകൊണ്ട് ദിനം ഉത്സവമാക്കി.
പരിപാടി നഗരസഭ ചെയർമാൻ ടി. കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് സ്വാഗതം ആശംസിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. റഷീദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, കെ. വൈ. മത്തായി, സംഷാദ് എന്നിവർ സംസാരിച്ചു.
വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ കൊണ്ട് ഹാളിനെ നിറച്ച കുഞ്ഞുങ്ങൾക്ക് പ്രേക്ഷകരുടെ കയ്യടി ലഭിച്ചു. ICDS സൂപ്പർവൈസർ ശ്രുതി കെ. വി. നന്ദി അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *