കണിയാമ്പറ്റ :തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 36 പെൺകുട്ടികളെ കണിയാമ്പറ്റ എം ആർ എസ് സ്കൂളിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ പ്രത്യേക കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണിയാമ്പറ്റ എം ആർ എസിൽ എത്തിച്ചത്. തിരുനെല്ലി മോഡൽ സ്കൂൾ വിദ്യാർഥികളെ ആറളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് 5, 6, 7 ക്ലാസുകളിലെ 36 വിദ്യാർഥിനികളെ കണിയാമ്പറ്റ എംആർഎസിലേക്ക് മാറ്റിയത്.
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എത്തിയ വിദ്യാർഥിനികളെ അധ്യാപകരും വിദ്യാർഥികളും ചേർന്നു സ്വീകരിച്ചു.
സ്കൂളിൽ താമസിക്കാനുള്ള സൗകര്യക്കുറവിൽ പ്രിയങ്ക ഗാന്ധി മന്ത്രി ഒ.ആർ. കേളുവിന് കത്തയച്ചിരുന്നു. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥിനികളാണ് മനുഷ്യരെ നാണിപ്പിക്കുന്ന സാഹചര്യങ്ങളിൽ കഴിയുന്നതെന്നും മോശം സാഹചര്യത്തിൽ കുട്ടികൾക്ക് താമസിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *