പുൽപ്പള്ളി : കേരള സാംസ്കാരിക വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാഭ്യാസനം പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെണ്ട, മോഹിനിയാട്ടം ,ചിത്രരചന എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം നൽകുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി സജി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കലേഷ് പി എസ് സ്വാഗതം ആശംസിച്ചു. മെമ്പർമാരായ ജിസ്ര മുനീർ, സുധ നടരാജൻ, പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ, വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ നന്ദി രേഖപ്പെടുത്തി. അധ്യാപകരായ രതീഷ് സി. വി., ബീന എം ബി, രഘു എം ആർ, നിജില്‍ പി ,മനു ഇ എം, റീന ലൂയിസ്, ഷീബ സി, എന്നിവരും പിടിഎ എസ് എം സി അംഗങ്ങളും നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *