കല്‍പ്പറ്റ: എന്‍ജിഒ അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. സിവില്‍ സ്റ്റേഷന് മുമ്പില്‍ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി പതാക ഉയര്‍ത്തി. ടി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, ഇ.വി. ജയന്‍, വി.എസ്. ശരത്, എം.വി. സതീശന്‍, എ.കെ. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു. പി. റസിയ ബീവി, നിഷ പ്രസാദ്, സിബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടിയില്‍ ജില്ലാ ട്രഷറര്‍ സി.ജി. ഷിബു പതാക ഉയര്‍ത്തി. സിനിഷ് ജോസഫ് അധ്യക്ഷത വഹിച്ചു. എം.ജി. അനില്‍കുമാര്‍, എന്‍.വി. അഗസ്റ്റ്യന്‍, കെ.എസ്. സാലു, എ. അബ്ദുള്‍ ഗഫൂര്‍, എം.എ. ബൈജു, ശിവന്‍ പുതുശേരി എന്നിവര്‍ പ്രസംഗിച്ചു. എ. ജോസ്, വി.യു. ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
