വടുവൻചാൽ :സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെയും, കുടുംബശ്രീ മിഷൻ വയനാട് ‘സ്നേഹിത’ ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റേയും സഹകരണത്തോടെ മാനസിക പിന്തുണ ക്യാമ്പയിൻ “വേവ്സ് ഓഫ് ഹോപ്പിന്റെ ” ഭാഗമായി വടുവൻചാൽ പ്രീ-മെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹോസ്റ്റൽ ജീവനക്കാരൻ എ.വി. സന്തോഷ് സ്വാഗതം ആശംസിച്ചു. ഹോസ്റ്റൽ വാർഡൻ എ.ബി.അമൽദേവ് അധ്യക്ഷത വഹിച്ചു. സ്നേഹിത സർവീസ് പ്രൊവൈഡർ കെ.ജി.ബീന, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ കെ.പി. ബബിത, വിദ്യാർഥി ലീഡർമാരായ കെ.വി.വിബീഷ് പി.സി അഭിനവ് മുതലായവർ ആശംസകൾ അർപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.
പി.പി. സുദ നന്ദി പ്രകാശനം നടത്തി.
