മാനന്തവാടി :മാനന്തവാടി ടൗണില്‍ സാധനങ്ങള്‍ വാങ്ങുവാനായി വാഹനവുമായി എത്തിച്ചേരുന്ന ഉപഭോക്താക്കളെ ട്രാഫിക് പോലീസ് ബുദ്ധിമുട്ടിക്കുന്നതായി മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ ആരോപിച്ചു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു നല്‍കിയതാണ് വ്യാപാരികള്‍. അവരുടെ സ്ഥാപനത്തിന് മുമ്പില്‍ റോഡിന് വീതി ഉണ്ടായിട്ടും കുറച്ചു സമയത്തേക്ക് എങ്കിലും ചെറിയ വാഹനങ്ങള്‍ പോലും നിര്‍ത്തി സാധനം വാങ്ങുവാന്‍ അനുവദിക്കാത്ത പോലീസിന്റെ നടപടികള്‍ നീതീകരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ പ്രസ്താവിച്ചു.
മാനന്തവാടിയിൽ അതുപോലെ കാര്യങ്ങൾ നിർവഹിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്. മാനന്തവാടി ടൗണിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന വിധത്തിലുള്ള അധികൃതരുടെ ഇത്തരം ദ്രോഹനടപടികൾ ഒഴിവാക്കുകയും സുഗമമായി വ്യാപാരം നടത്തുവാനുള്ള സൗകര്യം സൃഷ്ട‌ിക്കുകയും ചെയ്യണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ടൗണിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് അധികൃതരുടെ കർത്തവ്യമാണ്. സ്കൂട്ടറുകൾ ചെറിയ കാറുകൾഎന്നിവയിൽ എത്തുന്ന ഉപഭോക്താക്കൾ ടൗണിൽ പാർക്ക് ചെയ്യാനാവാതെ കഷ്‌ടപ്പെടുകയാണ്. എവിടെയെങ്കിലും ഒരു അഞ്ചു മിനിറ്റ് നിർത്തിയാൽ ട്രാഫിക് പോലീസ് ഫോട്ടോയെടുത്ത് പിഴ ചുമത്തുകയാണ്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് കെ ഉസ്‌മാൻ അധ്യക്ഷത വഹിച്ചു പി.വി മഹേഷ്,എൻ പി ഷിബി എൻ വി അനിൽകുമാർ സി കെ സുജിത് കുമാർകെ എക്‌സ്‌ ജോർജ്എം. വി സുരേന്ദ്രൻ ജോൺസൺ ജോൺഇ എ നാസിർ എം ബഷീർ കെ ഷാനസ് എം കെ ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *