കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ സദസ്സും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി . മക്കളെ അറിയാൻ എന്ന പേരിലാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ്. പരിശീലകനായ കൈലാസ് ബാലകൃഷ്ണൻ ക്ലാസുകൾ കൈകാര്യം ചെയ്തു പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ബിനി എ ആർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാല്‍ കെ എസ്, കരിയർ ഗൈഡ് പ്രസാദ് കെ സൗഹൃദ കോഡിനേറ്റർ ഷാജി .കെ, വിദ്യാർത്ഥി പ്രതിനിധികളായ അബ്ദുൽ നാഫി, ദേവിക.സി ,മുഹമ്മദ് ഷഹൽ എന്നിവർ സംസാരിച്ചു
