ആയുർവേദ ദിനസമാപനം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വിപുലമായ പരിപാടികളോടെ നടത്തി.
ഉപന്യാസ മത്സരത്തിൽ ജി.വി.എച്ച് എസ്. എസ് അമ്പലവയൽ വി.എച്ച് എസ് .ഇ വിഭാഗത്തിൽ നിന്ന് ആസിഫ് സിനാൻ കെ .ഒന്നാം സ്ഥാനവും,
അഞ്ജനതങ്കപ്പൻ ,രണ്ടാം സ്ഥാനവും, അനീറ്റ എൻ. എ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യോഗ മത്സരത്തിൽ ഒന്നാം സ്ഥാനം ഗോപിക , രണ്ടാം സ്ഥാനം നീലാംബരി, മൂന്നാം സ്ഥാനം ഫിദ ഫാത്തിമ, ആദിരൂപ എന്നിവർ നേടി.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രവർത്തിച്ചുവരുന്ന ആയുഷ് യോഗക്ലബ്ബ് അംഗങ്ങൾക്കായി നടത്തിയ ആയുർവേദ പാചക മത്സരത്തിൽ ഒന്നാം സമ്മാനം പഞ്ചരത്ന പായസം ഉണ്ടാക്കിയ മൂന്നാംവാർഡിലെ ഗ്രേസി പി. ജെ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം സൈനബ അഞ്ചാം വാർഡ് കറ്റാർ വാഴ പായസത്തിനും , മൂന്നാം സ്ഥാനം നാലാം വാർഡിലെ മായ റാഗി സൂപ്പിനും ,കരസ്ഥമാക്കി.
സമാപന പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ .കെ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ നിഖിലാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ആമിന പിറ്റി, ഷൈനി ഉതുപ്പ് , കുര്യാച്ചൻ, സ്ക്കൂൾ ടീച്ചേഴ്സ് ആയ മുജീബ് , ബിനിത, എ എം എ ഐ വയനാട് ജില്ലാ സെക്രട്ടറി ഡോ സാജിത ഷറഫുദ്ദീൻ ആയുർവേദ ഗവ: ആയുർവേദ ട്രൈബൽ ഡിസ്പെസറി മെഡിക്കൽ ഓഫീസർ ഡോ ദീപാ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു.

പാചക മത്സരം ജഡ്‌ജ് മെന്റ് ഡോ ദീപാ റാണി, ഡോ സാജിതഷറഫുദ്ദീൻ ,ഡോ, അഞ്ജിത സി. നായർ, എന്നിവർ നിർവഹിച്ചു.

ആയുർവേദ ഡിസ്പെൻസറി സ്റ്റാഫുകളായ അനഘമണിരാജ്, പ്രീത പി.പി , ടിനോ പത്രോസ്, ആനീസ് വി.എ , സരോജിനി ഒ എസ് , എന്നിവർക്ക് ആയുർവേദ ഭക്ഷണ പ്രദർശനത്തിനുള്ള സമ്മാന വിതരണവും, മത്സര ഇനങ്ങളുടെ സമ്മാന വിതരണവും പ്രസ്തുത പരിപാടിയിൽ നടത്തി

ഫാർമസിസ്റ്റ് അനഘാ മണി രാജ് സ്വാഗതവും യോഗ ഇൻ സ്ട്രക്ടർ പ്രീത പി.പി നന്ദിയും പറഞ്ഞതോടെപരിപാടികൾ അവസാനിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *