കല്പറ്റ | ഒക്ടോബർ 27, 2025

എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റയിലെ ആന്റി ടൊബാക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ, ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എന്ന ആശയത്തിൻ കീഴിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി വിരുദ്ധ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി.

പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ശ്രീമതി ശരീഫ ടീച്ചർ നിർവഹിച്ചു. റാലിക്ക് തുടക്കമിട്ടത് പി.ടി.എ പ്രസിഡൻറ് ശ്രീ എം.പി.നവാസ് ആയിരുന്നു. എം.പി.ടി.എ അംഗം ശ്രീമതി നിഷിത, സീനിയർ അധ്യാപകരായ ലെജി ടീച്ചർ, ജാഫർ സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

റാലിയിലും ഫ്ലാഷ് മോബിലും സ്കൂൾ പാർലമെന്റ് അംഗങ്ങൾ, സ്കൗട്ടും ഗൈഡ്സും, ജെ.ആർ.സി, എസ്.വി.സി, ഹരിത സേന അംഗങ്ങളും സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും പ്രദർശിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *