കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 14-ആം വാർഡ് തൊഴിലുറപ്പ് ഗ്രാമ സഭയിൽ വാർഡ് വികസന സമിതി വാർഡ് മെമ്പർ ജെസ്സിലസ്ലിയെ ആദരിച്ചു. മെമ്പർ ജെസ്സിലസ്ലി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ.വി ഉത്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ബിനു ജേക്കബ്, ജോസഫ്, തമ്പി,ജോയി, ജെയിൻ തുടങ്ങിയവർ സംസാരിച്ചു. വികസനസമിതി, പാടശേഖര സമിതി, കുടുംബ ശ്രീ ഭാരവാഹികൾ ആരോഗ്യ പ്രവർത്തകർ, അംഗൻവാടി വർക്കാർമാർ തുടങ്ങിയവരെയും ആദരിച്ചു. ചടങ്ങിൽ സുനിൽ സ്വാഗതവും സജി ജോസഫ് നന്ദിയും പറഞ്ഞു.
