കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ റസ്റ്റ് ഹൗസിനു സമീപം ഇന്നലെ രാത്രി വൈകി ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാക്കവയല്‍ കോലംപറ്റ ചാലിക്കുഴി സുധീഷ്(30), കോലംപറ്റ സുമേഷ്(27)എന്നിവരാണ് മരിച്ചത്. അമ്പലവയലില്‍നിന്നു ചുള്ളിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
