കല്‍പറ്റ: സംസ്ഥാന വ്യാപകമായി ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ ധര്‍ണ നടത്തി. വെട്ടിക്കുറച്ച അഡിഷണല്‍ അലവന്‍സ് പുനസ്ഥാപിക്കുക, ഡിഎ കുടിശിക തന്നു തീര്‍ക്കുക കോര്‍പറേഷനെ നഷ്ടത്തില്‍ ആക്കുന്ന ഗാലനേജ് ഫീ ഈടാക്കാനുള്ളസംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക ,വെയര്‍ഹൗസുകളില്‍ ജോലിചെയ്യുന്ന ലേബലില്‍ തൊഴിലാളികളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന 25.10.2025 ലെ ഓര്‍ഡര്‍ പിന്‍വലിക്കുക ,ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി പിന്‍വലിക്കുക, ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിക്കുക,കുപ്പി തിരികെ എടുക്കുന്ന സംവിധാനം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ . ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി ധര്‍ണ ഉദ്ഘാടനം ചെയ്തു. ബെവ്‌കോഎംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ് ആന്റണി ഈനാശു അധ്യക്ഷത വഹിച്ചു. ബെവ്‌കോ എംപ്ലോയിസ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. പ്രഹ്ലാദന്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി കല്‍പറ്റ റീജിയണല്‍ പ്രസിഡന്റ് കെ. കെ. രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി .സുനില്‍ ,ടീന ജോണ്‍ എം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി .ജി. അനീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ജിജോ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *