വൈത്തിരി : പഴയ വൈത്തിരിയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ യാഥാർത്ഥ്യത്തിനായി ആവശ്യമായ സ്ഥലം സ്‌പോൺസർ ചെയ്ത ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് വൈത്തിരി ആദരിച്ചു.

ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാഘവൻ ആദരസമ്മാനം നൽകി. മുഖ്യ രക്ഷാധികാരികളായ ടി. നാസർ, സി.പി. അഷറഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഹണി മ്യൂസിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹണി മ്യൂസിയം ജീവനക്കാരും ട്രസ്റ്റ് അംഗങ്ങളും നിരവധി സന്ദർശകരും സന്നിഹിതരായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *