ബീനാച്ചി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും ബീനാച്ചി ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘രസച്ചെപ്പ് – കുട്ടികളുടെ അറിവുത്സവം’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് വി സ്മിത ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം കെ എ അഭിജിത്ത്, ആർട്ടിസ്റ്റ് കെ എ അഭിനു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. കെ കെ അരുൺ, കെ അനഘ, കെ ആയിഷ സാലിഹ, കെ എസ് ശിശിര, എസ് കാവ്യ, എൻ ജംഷീന ജാസ്മിൻ, സി ആര്യ, കെ ശ്രേയ, കെ എസ് അനാമിക, ഗായത്രി വിനോദ്, ഷാമിൽ നാസർ മേക്കാടൻ എന്നിവർ സംസാരിച്ചു.
