മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് സമീപം
നിർത്തിയിട്ട ടോറസ് ടിപ്പറിൽ മിനിലോറിയിടിച്ച് അപകടം. കൽപറ്റ ഓണിവയൽ സ്വദേശി ഉദയകുമാറിനാണ് ( ഉണ്ണി) പരിക്കേറ്റത് .
അര മണിക്കൂറോളം ക്യാബിനിൽ കുടുങ്ങിയ ഇയാളെ കൽപറ്റയിൽ നിന്നും ഫയർഫോഴ്സെത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
