കാവുംമന്ദം: തരിയോട് പഞ്ചായത്തില്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അക്കാദമി ആരംഭിച്ചത്. കായിക സംസ്‌കാരമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. 150 ഓളം കുട്ടികള്‍ അക്കാദമിയില്‍ പ്രവേശനം നേടി. ആധുനിക പരിശീലന ഉപകരണങ്ങള്‍, കുട്ടികള്‍ക്കു സ്‌പോര്‍ട്‌സ് കിറ്റ്, എഐഎഫ്എഫ് അംഗീകാരമുള്ള പരിശീലകരുടെ സേവനം തുടങ്ങിയവ അക്കാദമിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് കുട്ടികള്‍ക്ക് പരിശീലനം.
സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.കെ. ഷാജി മുഖ്യാതിഥിയായി. വി.ജി. ഷിബു, സൂന നവീന്‍, ബെന്നി മാത്യു, മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഫി, സുമേഷ് കേളു എന്നിവര്‍ പ്രസംഗിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥ ജയരത്‌നം സ്വാഗതവും തരിയോട് ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക ഉഷ കുനിയില്‍ നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *