വെള്ളമുണ്ട: വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു .മാറുന്ന മലയാളി എന്ന വിഷയത്തിൽ നടത്തിയ സംവാദം കരിങ്ങാരി ഗവ.യു.പി സ്കൂൾ അധ്യാപിക കെ.എം സിന്ധു വിഷയമവതരിപ്പിച്ചു. പ്രസിഡൻ്റ് കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എം ശശിമാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്.കെ തങ്ങൾ, എം.അബ്ദുൾ അസീസ് മാസ്റ്റർ, കെ.മമ്മൂട്ടി, എം.സഹദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി അബ്ദുള്ള ചടങ്ങിന് നന്ദി പറഞ്ഞു.
