നിരവിൽപുഴ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി മരാടി ഉന്നതിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉന്നതിയിലെ 32 വീടുകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി.
പി ബാബു സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
ആശംസകൾ അർപ്പിച്ചുകൊണ്ട് വേണു മുള്ളോട്ട്,ഗ്രാമപഞ്ചായത്ത് മെമ്പർ എം എം ചന്തു,കെസത്യൻ,
ഉന്നതി മൂപ്പൻ രാമൻ മരാടി, കെ കെ മണിയൻ എന്നിവർ സംസാരിച്ചു.
