കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ വാർഡ് തല കുടുംബശ്രീ അംഗങ്ങൾ , ഉദയ വനിതാവേദി, വായനശാല മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ആദരവ് നൽകി.
മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടിയുടെ ഉദ്ഘാടനം നടത്തി. വയനാട് ജില്ലാ ലൈബ്രറി സമിതി സെക്രട്ടറി ഷാജൻ ജോസ് അനുമോദന സന്ദേശം നൽകി. വായനശാല സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് സി.സി., അലക്സ് കൽപ്പകവാടി , ജോസ് മടത്തും പടി, ശാന്ത രവി, സി.എ.തോമസ്, ഡെയ്സി ബാബു, പി. സുധാകരൻ , അശോകൻ കൊയിലേരി എന്നിവർ സംസാരിച്ചു.
വായനശാലയുടെ കെട്ടിട നവീകരണം, ഫർണ്ണിച്ചറുകൾ, വാട്ടർ കണക്ഷൻ, മൈക്ക് സെറ്റ് എന്നിവ നഗരസഭയിൽ നിന്ന് ലഭ്യമാക്കി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് ആദരവ് നൽകിയത്
