ജില്ലാ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമരത്ത് തുടക്കമായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ സലീം കടവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ സി സാജിദ് , ലൂയിസ് പിഎന്നിവർ പങ്കെടുത്തു. ജില്ലയിൽ നിന്നും 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അടുത്ത ആഴ്ച കുന്നമംഗലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് സെലക്ഷൻ ചെയ്യുന്നത്.
