കരിങ്ങാരി ഗവ: യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു.
ബഹു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുധി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി എം അനിൽകുമാർ , വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ് വി എ , വാർഡ് മെമ്പർ ശ്രീ.സി വി രമേശൻ എന്നിവർ ചേർന്ന്
എസ്. എസ് . എസ് . എസ്
പ്രവർത്തന രൂപരേഖ പ്രകാശനം നിർവഹിച്ചു. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും വ്യക്തിത്വ വികസന പരിപാടികളിലും ഊന്നി ഉത്തമ പൗരന്മാരായി പുതു തലമുറയെ വാർത്തെടുക്കാനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് എസ്.എസ്. എസ് .എസ് .
