തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മോഡൽ അംഗൻവാടി കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു പ്രസ്തുത യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽ സി ജോയ് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീ ജോസ് കൈനി കുന്നേൽ സ്വാഗതം ആശംസിക്കുകയും മുഖ്യപ്രഭാഷണം തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ നടത്തുകയും ചെയ്തു ആശംസകൾ നേർന്നു കൊണ്ട് വൈസ് പ്രസിഡണ്ട് ശ്രീ ജോസ് പാറക്കൽ,ചെയർ പേഴ്സൺ മാരായ ശ്രീമതിസ്വപ്ന പ്രിൻസ്,ശ്രീമതി കമറുന്നിസ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മീനാക്ഷിരാമൻ, സിഡിപി ഓ സിന്ധു കെ പി,തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു മാത്യു,അംഗൻവാടി വർക്കർ ശ്രീമതി ജോളി ചെറിയാൻ എന്നിവർ സംസാരിച്ചു
