കണിയാമ്പറ്റ: അറിവനുഭവങ്ങളുടെ അമ്പത് സംവത്സരങ്ങൾ പൂർത്തികരിക്കുന്ന കണിയാമ്പറ്റ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഇങ്ക് ടെയിൽസ്’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവർണ്ണ ജൂബിലി മാഗസിൻ്റെ പത്രാധിപ സമിതി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ അജ്മൽ കക്കോവ് ആണ് ശില്പശാല നയിച്ചത്. പ്രധാനഅധ്യാപിക ശ്രീമതി:ഷിംജി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.അധ്യാപകരായ ശ്രീ: ജോഷി തോമസ് ,സന്ധ്യ ,നിഷ വടക്കേടത്ത് എന്നിവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *