കൽപ്പറ്റ: പടിഞ്ഞാറത്തറ മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ കുണ്ടും കുഴിയും ആയിരുന്ന റോഡിന്റെ മെയിന്റനൻസ് സമയബന്ധിതമായി നടപ്പാക്കിയതിൽ നാട്ടുകാരും യാത്രികരും ഏറെ സന്തുഷ്ടരാണ്.
തുടർച്ചയായ മഴയെ തുടർന്ന് തകർന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈനും ജനറൽ സെക്രട്ടറി സജി മണ്ഡലത്തിലും ചേർന്ന് ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ പെട്ടെന്നുണ്ടായത്.
