കല്‍പ്പറ്റ: വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി ജില്ലയിലെ അവോക്കാഡോ കര്‍ഷകര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തുന്നു. അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം, ഇന്ത്യന്‍ ബയോളജിക്കല്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍ ഹാളില്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെയാണ് പരിപാടി.
അവോക്കാഡോ പൂവിടുമ്പോഴും കായ്ക്കുമ്പോഴുമുള്ള പരിചരണങ്ങളും കയറ്റുമതി സാധ്യതകളും എന്ന വിഷയത്തിലാണ് ശില്‍പ്പശാലയെന്ന് കമ്പനി ചെയര്‍മാന്‍ എം.ആര്‍. സുനില്‍കുമാര്‍, റിട്ട.സയന്റിസ്റ്റ് പി. മണിലാല്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. പ്ദമരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ഗുണമേന്‍മയുള്ള ആവോക്കാഡോ പഴങ്ങളുടെ ഉത്പാദനം സാധ്യമാക്കുകയുംഅതുവഴി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും ശില്‍പ്പശാലയുടെ ലക്ഷ്യമാണ്.
വിവിധ രാജ്യങ്ങളില്‍ കൃഷി ഉപദേശകനായി പ്രവര്‍ത്തിക്കുന്ന കൃഷി ശാസ്തജ്ഞന്‍ ഡോ.മനോഹരന്‍ കൃഷ്ണ, തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ‘തടിയന്‍കുടുസ’ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റേഷനിലെ ഡോ.ബാലകുംഭഹന്‍, അമ്പലവയല്‍ ആര്‍എആര്‍എസ് മുന്‍ മേധാവി ഡോ.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയ്ക്കു നേതൃത്വം നല്‍കും. വിശദവിവരത്തിന് 7012621314, 9845580223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
