കല്‍പ്പറ്റ: വനിതാ സാഹിതി ജില്ലാ കണ്‍വന്‍ഷനും വയലാര്‍ അനുസ്മരണവും നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. സാജിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ചെന്നലോട് അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അജി ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാസാഹിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. വിശാലാക്ഷി, എസ്.എച്ച്. ഹരിപ്രിയ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പ്രേമലത കുന്നമ്പറ്റ സ്വാഗതവും ഡോ. ആതിര കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.
