കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സുവര്‍ണ ജൂബിലി, ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖില വയനാട് ചിത്രരചനാ മത്സരം നടത്തി. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം നേടിയവര്‍: ഹൈസ്‌കൂള്‍ വിഭാഗം: വി.എ. ദേവിക(ചെറുകാട്ടൂര്‍ സെന്റ് ജോസഫ്‌സ്), പി.വി. അഹല്‍(കല്ലൂവയല്‍ ജയശ്രീ), നേഹ സജി(മൂലങ്കാവ് ഗ്രീന്‍ ഹില്‍സ്). യുപി വിഭാഗം: ആര്‍ദ്ര ദര്‍ശന(കല്‍പ്പറ്റ എന്‍എസ്എസ്), ആന്‍ഡ്രിയ ജോസഫ്(കേണിച്ചിറ ഇന്‍ഫന്റ് ജീസസ്), ആരവ് അനില്‍(ബത്തേരി ഭവന്‍സ്). എല്‍പി വിഭാഗം: ജോഹന്‍ ജോസഫ് നിധിന്‍(മീനങ്ങാടി ആന്‍സ്), ജുവാന മരിയ നിധിന്‍(മീനങ്ങാടി ആന്‍സ്), വി.എ. ദേവലക്ഷ്മി(ചെറുകാട്ടുര്‍ സെന്റ് ജോസഫ്‌സ്).

By ONLINE

Leave a Reply

Your email address will not be published. Required fields are marked *